കിൽത്താൻ : ലക്ഷദ്വീപ് സ്കൂൾ ഗെയിംസ് 34-ാം പതിപ്പിന് കിൽത്താൻ ദ്വീപ് വേദിയാകുമെന്ന് ഔദ്യോഗിക പ്രഖ്യാപനം.സ്പോർട്സ് ആൻഡ് യൂത്ത് അഫയെഴ്സ് ഡയറക്ടർ രാകേഷ് ദഹിയയാണ് എല്ലാ ദ്വീപുകളിലെയും പ്രിൻസിപ്പൽമാർക്ക് മെയിൽ വഴി സന്ദേശം നൽകിയത്. കിൽത്താൻ ദ്വീപിലെ ജനങ്ങൾക്കിടയിൽ വർഷങ്ങളായി ഉറ്റുനോക്കിയിരുന്ന ആഗ്രഹം ഈ പ്രഖ്യാപനത്തോടെ നിറവേറുകയാണ്.

കായിക, യുവജനകാര്യ വകുപ്പ് കിൽത്താനിൽ സ്കൂൾ ഗെയിമുകൾ സംഘടിപ്പിക്കാനുള്ള സാധ്യതാ പഠനത്തിനായി ഒരു സമിതിയെ നിയോഗിച്ചിരുന്നു. പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കിൽത്താൻ ദ്വീപ് സ്കൂൾ ഗെയിമുകൾക്ക് അനുയോജ്യമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

ഗവണ്മെന്റ് എസ് എസ് എസ് കിൽത്താൻ (GSSS Kiltan) ഈ വർഷം സ്കൂൾ ഗെയിമുകൾക്ക് ആതിഥേയത്വം വഹിക്കും. കോംപീറ്റന്റ് അതോറിറ്റിയുടെ ഔദ്യോഗിക പ്രഖ്യാപനത്തോടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ അഭിമാനകരമായ അവസരത്തിന് നേതൃത്വം നൽകാൻ ജിഎസ്എസ് കിൽത്താന്റെ പ്രിൻസിപ്പലിനും സംഘത്തിനും കായിക, യുവജനകാര്യ വകുപ്പ് ആശംസകൾ അറിയിച്ചു.

സ്കൂൾ ഗെയിംസ് പതാക ജിഎസ്എസ് അഗത്തിയിലെ പ്രിൻസിപ്പലിന്റെ നേതൃത്ത്വത്തിൽ കിൽത്താനിലെ പ്രിൻസിപ്പലിന് കൈമാറും. ലക്ഷദ്വീപ് യു.ടി.യുടെ സ്പോർട്സ് & യൂത്ത് അഫയേഴ്‌സ് സെക്രട്ടറിയുടെ അംഗീകാരത്തോടെയാണ് എല്ലാ നടപടികളും പുരോഗമിക്കുന്നത്.

മുപ്പത്തിനാലാമത് സ്കൂൾ ഗെയിംസിന്റെ മികച്ച വിജയ പരിപാടികൾക്കായി കിൽത്താൻ ദ്വീപ് സജ്ജമാണ്. കായികക്ഷമത, ടീം സ്പിരിറ്റ്, സൗഹൃദം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന പരിപാടി വിദ്യാർത്ഥികൾക്കുള്ള ഏറ്റവും നല്ല അനുഭവമായി മാറുമെന്നുറപ്പാണ്.

LEAVE A REPLY

Please enter your comment!
Please enter your name here