
കൊച്ചി : ലക്ഷദ്വീപ് തുറമുഖ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കായി പുതിയ ഹെൽപ്‌ലൈൻ നമ്പർ നൽകി ഡെപ്യുട്ടി ഡയറക്ടർ (S&T). ലക്ഷദ്വീപ് ഓഫിസ്, കൊച്ചിയിൽ നിന്നാണ് അറിയിപ്പ് എത്തിയിരിക്കുന്നത്. ഇനി രാവിലെ ആറു മുതൽ രാത്രി പത്ത് വരെ 9447123122 എന്ന നമ്പറിൽ സേവനങ്ങൾക്കായി ബന്ധപ്പെടാവുന്നതാണ്.
പുതിയ ഹെൽപ്‌ലൈൻ നമ്പർ വഴി ഇനി പറയുന്ന സേവനങ്ങൾ ലഭ്യമാകുന്നതാണ്. ഷെഡ്യൂൾ വിവരങ്ങൾ ഇതിൽ യാത്രയ്ക്കുള്ള ബോർഡിംഗ് സമയം, കാർഗോ ലോഡിംഗ് സമയം തുടങ്ങിയവയുടെ അന്വേഷണങ്ങൾ നടത്താവുന്നതാണ്. ഇതു കൂടാതെ അഡ്മിനിസ്ട്രേറ്റീവ് സഹായത്തിൽ എമർജൻസി ക്വോട്ട ടിക്കറ്റുകൾ, മെഡിക്കൽ ഇക്യു ടിക്കറ്റുകൾ, ടിക്കറ്റ് ഇഷ്യൂ വിവരങ്ങൾ എന്നിവയുടെ സേവനങ്ങൾ ലഭ്യമാകുന്നതാണ്. കാർഗോ ബില്ലുകളുടെ അനുവദന സമയം, ടിക്കറ്റ് ഇഷ്യൂ സമയം എന്നിവ കാർഗോ മാനേജ്മെന്റ് സേവനത്തിൽ ഉൾപ്പെടുന്നു. കൂടാതെ കൗണ്ടർ പ്രവർത്തനങ്ങളുടെ കീഴിൽ ടിക്കറ്റ് കൗണ്ടറുകളുടെ പ്രവർത്തനസമയവും ലഭ്യമാക്കും.
