
ഗോവ: അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (AFI) ഫെബ്രുവരി 9-ന് ഗോവയിൽ സംഘടിപ്പിച്ച സ്പെഷ്യൽ ജനറൽ മീറ്റിംഗിൽ ലക്ഷദ്വീപ് അത്ലറ്റിക്സ് അസോസിയേഷൻ നിറസാന്നിധ്യമായി. ലക്ഷദ്വീപ് അസോസിയേഷനിന്റെ ജനറൽ സെക്രട്ടറി പി.കെ. മുസ്നാദ്, ഫൗണ്ടർ സെക്രട്ടറിയും ചീഫ് കോച്ചുമായ ജവാദ് ഹസ്സൻ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
യോഗത്തിൽ ലക്ഷദ്വീപ് അത്ലറ്റിക്സ് അസോസിയേഷന്റെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും, ഭാവി പദ്ധതികൾക്കുള്ള നിർദേശങ്ങൾ ഉന്നയിക്കുകയും ചെയ്തു. ഏപ്രിൽ മാസത്തിൽ കോച്ചസ് എഡ്യൂക്കേഷൻ, ടെക്നിക്കൽ ഒഫീഷ്യൽസ് ക്ലീനിക് എന്നിവ സംഘടിപ്പിക്കാനുള്ള നിർദ്ദേശവും കുട്ടികൾക്കായുള്ള “കിഡ്സ് അത്ലറ്റിക്സ്” പരിപാടി ലക്ഷദ്വീപിൽ ആരംഭിക്കാനുള്ള അഭ്യർത്ഥനയും യോഗം അംഗീകരിച്ചു.
