
കിൽത്താൻ: സാമ്പിൾ പാക്കറ്റിൽ കിൽത്താൻ ദ്വീപിലേക്ക് മദ്യം കടത്തിയ മൂന്ന് യുവാക്കളെ പോലീസ് പിടികൂടി. മംഗലാപുരത്ത് നിന്നും എത്തിയ ഉരുവിലാണ് മദ്യമെത്തിയത്. 644 സാമ്പിൾ പാക്കറ്റ് മദ്യമാണ് പൊലീസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് പിടിക്കപ്പെട്ട കിൽത്താൻ ദ്വീപ് സ്വദേശികളായ ഹുസൈൻ.പി.പി, മുഈനുദ്ദീൻ ബി.ഐ, നൗഷാദ് പി എന്നിവർ പോലീസിന്റെ കസ്റ്റഡിയിലാണ്. കിൽത്താൻ സ്റ്റേഷൻ ഹൗസ് ഓഫീസർ മുഹമ്മദ് ഖലീലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ അമിനി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് എസ്.എച്ച്.ഒ മുഹമ്മദ് ഖലീൽ അറിയിച്ചു.
