അഗത്തി: അഗത്തി ദ്വീപ് നേരിടുന്ന ഗതാഗത, കാർഗോ, വൈദ്യുതി പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് NCP (SP) അഗത്തി യൂണിറ്റ് രംഗത്ത്. 10 ദ്വീപുകൾക്കായി ഒറ്റ കപ്പലെന്ന അവസ്ഥ അവസാനിപ്പിക്കുക, അഗത്തി ദ്വീപ് നിവാസികൾ നേരിടുന്ന രൂക്ഷമായ കാർഗോ പ്രതിസന്ധികൾക്ക് ഉടൻ പരിഹാരം കാണുക ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉയർത്തി NCP(SP) അഗത്തി യൂണിറ്റ് തയ്യാറാക്കിയ വിശദമായ നിവേദനം യൂണിറ്റ് പ്രസിഡന്റ്‌ മുഹമ്മദ് ഹനീഫ തുറമുഖ വകുപ്പ് സെക്രട്ടറിക്ക് കൈമാറുന്നതിനായി ഡി.സി ഡോക്ടർ രാഹുൽ റാത്തോഡിന് നൽകി.

ഇത് കൂടാതെ അഗത്തി ദ്വീപ് നേരിട്ട് കൊണ്ടിരിക്കുന്ന വൈദ്യുതി പ്രതിസന്ധികൾക്ക് ഉടൻ പരിഹാരം ആവശ്യപ്പെട്ട് NCP(SP) യൂണിറ്റ് പ്രസിഡന്റിന്റെ നേതൃത്ത്വത്തിൽ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. ദ്വീപിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനായി മുൻ MP മുഹമ്മദ് ഫൈസലിൻ്റെ MPLAD ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി മുപ്പത്തി രണ്ട് ലക്ഷം രൂപയുടെ ജനറേറ്റർ ഉടൻ സ്ഥാപിക്കണം എന്നതായിരുന്നു പ്രധാന ആവശ്യം. സെക്രട്ടറി TP ജാഫർ സാദിക്, വൈസ് പ്രസിഡൻറ് AP കാസിമിൻ, ജോയിന്റ് സെക്രട്ടറി PK ഹുസൈൻ അലി, മുഖ്ബിൽ ടിപി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here