
കൊച്ചി: കേരള-ലക്ഷദ്വീപ് സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റി സംഘടിപ്പിച്ച സംവാദ പരിപാടിയെ പറ്റി ദൂരദർശനോട് പ്രതികരിച്ച് വയനാട്ടിലെ GHSS PADINJARATHARA (പടിഞ്ഞറത്തറ) സ്ക്കൂൾ വിദ്യാത്ഥികൾ.വയനാട്ടിൽ നിന്നും അറുപതോളം വിദ്യാർത്ഥികളാണ് സംവാദത്തിൽ പങ്കെടുത്തത്.
ലക്ഷദ്വീപിൽ നിന്നുള്ള കുട്ടികളും സംവാദ പരിപാടിയിൽ പങ്കെടുത്തിരുന്നു. സംവാദത്തിലൂടെ കോടതിയുടെ പ്രവർത്തനങ്ങൾ കൂടുതൽ അടുത്തറിയാൻ സാധിച്ചെന്നും കൂടാതെ നിയമ നിർവഹണം, പൗരത്വ ബോധം എന്നിവയെ പറ്റി പഠിക്കാൻ കഴിഞ്ഞെന്നുമാണ് വിദ്യാർത്ഥികൾ ദൂരദർശനോട് പ്രതികരിച്ചത്.
