എറണാകുളം: പി.എം സഈദ് അനുസ്മരണം സ്നേഹസ്മൃതി-2025 സംഘടിപ്പിച്ച് എൻ എസ് യു ഐ ലക്ഷദ്വീപ് സ്റ്റേറ്റ് കമ്മിറ്റി. എറണാകുളം ലോട്ടസ് ക്ലബ്ബാണ് ഈ വർഷത്തെ അനുസ്മരണ പരിപാടിക്ക് വേദിയായത്. മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഉദ്ഘടാനം നിർവഹിച്ചു. ലക്ഷദ്വീപ് എംപി ഹംദുള്ള സഈദ് മുഖ്യാതിഥിയായി. എൻ എസ് യു ഐ സ്റ്റേറ്റ് പ്രസിഡൻറ് അജാസ് അക്ബർ അധ്യക്ഷത വഹിച്ചു. കൂടാതെ ലോകസഭാംഗം ഹൈബി ഈഡൻ, എറണാകുളം ഡിസ്ട്രിക്ട് കോൺഗ്രസ് പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, എം എസ് എഫ് ദേശീയ ജനറൽ സെക്രട്ടറി ഷിബു മീരാൻ സാഹിബ്, ലക്ഷദ്വീപ് ടെറിട്ടോറിയൽ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ എം കെ കോയ, കെ പി അഹമ്മദ് കോയ, ലക്ഷദ്വീപ് യൂത്ത് കോൺഗ്രസ് പ്രസിഡൻറ് എം അലി അക്ബർ, ലക്ഷദ്വീപ് ഫിഷർമാൻ കോൺഗ്രസ് പ്രസിഡൻറ് താഹാ മാളിക തുടങ്ങിയ നേതാക്കന്മാർ പങ്കെടുത്തു. ലക്ഷദ്വീപിലെ പ്രമുഖ സാഹിത്യകാരൻ കെ.ബാഹിർ ചടങ്ങിൽ ആശംസ നേർന്ന് സംസാരിച്ചു.

അനുസ്മരണ പരിപാടിക്കിടയിൽ നടത്തിയ ലക്ഷദ്വീപ് എംപി ഹംദുള്ളാ സൈദിന്റെ ബി ജെ പി ഗവണ്മെന്റിന് എതിരെയുള്ള പ്രസംഗം സോഷ്യൽ മീഡിയയിലൂടെ വിവാദം സൃഷ്ടിച്ചിരുന്നു. ലക്ഷദ്വീപിലെ പ്രശ്നങ്ങൾക്ക് പരിഹാരം ലഭിക്കുന്നതിന് സമയമെടുക്കുമെന്നും ബിജെപി ഗവണ്മെന്റ് അധികാരത്തിലുള്ളപ്പോൾ പ്രശ്നങ്ങൾക്ക് പരിഹാരമാവില്ലെന്നും അതിനാൽ കോൺഗ്രസ്‌ അധികാരത്തിൽ വരണമെന്നും രാഹുൽഗാന്ധി പ്രധാനമന്ത്രി പദത്തിലെത്തുന്നതിനായി പ്രാർഥിക്കണമെന്നുമായിരുന്നു എം പി യുടെ പ്രസംഗത്തിലൂടെയുള്ള ആവശ്യം. രാഷ്ട്രീയത്തിൽ പഴയത് പോലെ ഒരു ദൈവമുള്ള കാലമല്ല, ഒരുപാട് ദൈവങ്ങളുള്ള സമയമാണിത്, അതിനാൽ തന്നെ മാറിയ നിയമങ്ങളുടെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് മുൻപോട്ട്‌പോകണമെന്ന് ഹംദുള്ളാ സൈദിനെ ഓർമിപ്പിച്ചു കൊണ്ട് ചെന്നിത്തല പരിപാടി ഉത്ഘാടനം ചെയ്ത് സംസാരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here