കടമത്ത്: ലക്ഷദ്വീപ് ഭിന്നശേഷി ക്ഷേമ സംഘടനയായ ലക്ഷദ്വീപ് ഡിഫറന്റ്ലി ഏബിൾഡ് വെൽഫെയർ അസോസിയേഷൻ സ്റ്റേറ്റ് കമ്മിറ്റി യുടെ ലീഡേഴ്‌സ് മീറ്റിനു വേദിയായി കടമത്ത്. ഫെബ്രുവരി 13, 14 തീയതികളിൽ കടമത്ത് ദ്വീപിൽ നടന്ന പരിപാടിയിൽ മറ്റു ദ്വീപുകളിൽ നിന്നുള്ള എൽ.ഡി.ഡബ്ലൂ.എ യൂണിറ്റ് ഭാരവാഹികളും, അംഗങ്ങളും പങ്കെടുത്തു.

വൈകല്യത്തെ അതിജീവിച്ച് ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടന്ന മീറ്റിൽ ലക്ഷദ്വീപ് സർക്കാരിന്റെ ഭിന്നശേഷിക്കാർക്കെതിരായ സമീപനങ്ങൾ ചർച്ചയായി. ഡിസംബർ 3 ലോക ഭിന്നശേഷി ദിനത്തോട് അനുബന്ധിച്ച് നടക്കുന്ന പരിപാടിയായ ‘സ്മാർട്ട് ഉത്സവം’നിർത്തലാക്കാൻ നീക്കങ്ങൾ നടക്കുന്നതിനെപറ്റിയും , നിലവിലെ ഭിന്നശേഷി കമ്മീഷ്ണർ അർജുൻ മോഹൻ ഐ.എ.ഐസിന്റെയും സോഷ്യൽ വെൽഫയർ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരുടേയും സമീപനങ്ങളെ പറ്റിയും യോഗം ചർച്ച ചെയ്തു.

RPWD ആക്ട് അനുസരിച്ചുള്ള കമ്മിറ്റിയെ പുനഃസ്ഥാപിക്കാതെ, എൽ.ഡി.ഡബ്ലൂ.എ യുടെ അഭിപ്രായം പോലും ചോദിക്കാതെ കൈകൊണ്ട തീരുമാനങ്ങൾക്കെതിരെ കോടതിയെ സമീപിക്കുക , സുപ്രീം കോടതി ഉത്തരവ് പാലിക്കാതെ കമ്മീഷണറെ നിയമിച്ചതിനെതിരെയും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുക തുടങ്ങിയ തീരുമാനങ്ങൾ എൽ.ഡി.ഡബ്ലൂ.എ മീറ്റ് കൈകൊണ്ടു. നിയമ പോരാട്ടം ശക്തമാക്കുമെന്നും നേതാക്കൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here