
കവരത്തി: ലക്ഷദ്വീപ് പോർട്ട് ഡിപ്പാർട്ട്മെന്റിന്റെ കപ്പൽ ടിക്കറ്റ് ബുക്കിംഗ് വെബ്സൈറ്റായ ലാക് പോർട്ട് വെബ്സൈറ്റിൽ നിന്നും ടിക്കറ്റ് ബുക്കിംഗ് ചെയ്യാൻ സാധിക്കുന്നില്ല. ഇന്ന് വൈകുന്നേരം അഞ്ച് മണി മുതൽ കപ്പലിന്റെയും ഹൈസ്പീഡ് വെസലുകളുടെയും ടിക്കറ്റ് റിലീസ് കാണിക്കുന്നുണ്ട് എങ്കിലും യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുന്നില്ല. ഈ മാസം 28-ന് കൊച്ചിയിൽ നിന്നും പുറപ്പെടുന്ന എം.വി ലഗൂൺസ് കപ്പലിന്റെ ദ്വീപുകളിൽ നിന്നും വൻകരയിലേക്കുള്ള ടിക്കറ്റ് ആണ് ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് കൊടുക്കേണ്ടിയിരുന്നത്. ഇതു കൂടാതെ നാളെ പുറപ്പെടുന്ന മറ്റു മൂന്ന് ഹൈസ്പീഡ് വെസലുകളുടെ ടിക്കറ്റുകൾ റിലീസായതായി കാണിക്കുന്നുണ്ട്. മുഴുവൻ ടിക്കറ്റുകളും ഇപ്പോഴും ബാക്കിയാണ്. പക്ഷേ, ടിക്കറ്റ് ബുക്കിംഗ് സാധിക്കുന്നില്ല. ലാക്പോർട്ട് വെബ്സൈറ്റിൽ മാൽവെയർ അറ്റാക്ക് നടത്തിയതാണോ എന്നാണ് സംശയം. വൈകുന്നേരം 07.30 ഓടെ പ്രശ്നം പരിഹരിച്ചു എന്ന് വെബ്സൈറ്റിൽ കാണിക്കുന്നുണ്ട്. പക്ഷേ, ഇപ്പോഴും തൽസ്ഥിതിയാണ് തുടരുന്നത്. ആർക്കും ടിക്കറ്റ് ബുക്കിംഗ് സാധിക്കുന്നില്ല.
