
കൽപ്പേനി: കൽപ്പേനി കൂമേൽ ബ്രദേഴ്സ് ക്ലബും ബാക് ടു ബാലൻസ് ക്ലിനിക്കും ചേർന്ന് സംഘടിപ്പിക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ് ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് നടക്കുന്നു. കൽപ്പേനി വില്ലേജ് ദ്വീപ് പഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് ക്യാമ്പ് നടക്കുന്നത്. ആന്ത്രോത്ത് ദ്വീപ് സ്വദേശിനിയും പ്രഗത്ഭ അക്യുപങ്ങ്ചർ, പ്രകൃതി ചികിത്സാ വിദഗ്ധയുമായ ഡോ.സറീനാ ജാസ്മിൻ, ജീവിതശൈലി രോഗങ്ങളുടെ വിദഗ്ധനായ ഡോ മനോജ് ജോൺസൺ എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. നിരന്തരമായ ചികിത്സകൾ നടത്തിയിട്ടും പരിഹാരമാവാത്ത രോഗങ്ങളുടെ കാരണം കണ്ടെത്തി, രോഗ കാരണത്തെ തന്നെ ഇല്ലാതെയാക്കുന്ന ചികിത്സാ രീതികളാണ് പ്രകൃതി ചികിത്സ, ജീവിതശൈലി രോഗങ്ങളുടെ ചികിത്സ എന്നിവയിലൂടെ ലക്ഷ്യമിടുന്നത്. ലക്ഷദ്വീപിലെ രോഗികളിൽ കൂടുതലായും കണ്ടുവരുന്നത് ജീവിതശൈലി രോഗങ്ങളാണ്. അത്തരം രോഗങ്ങളെ ജീവിത ശൈലി ക്രമീകരണങ്ങളിലൂടെ പൂർണ്ണമായി മാറ്റിയെടുക്കുകയാണ് ക്യാമ്പിലൂടെ സംഘാടകർ ലക്ഷ്യമിടുന്നത്.
