എനർജി എഫിഷ്യൻസി ബ്യൂറോ സെക്രട്ടറി മിലിന്ത് ദിയോറെ, ലക്ഷദ്വീപ് വൈദ്യുതി വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ ദർവ്വേശ് ഖാൻ എന്നിവർ ദൂരദർശൻ പ്രതിനിധിയുമായി സംസാരിക്കുന്നു.

കവരത്തി: ലക്ഷദ്വീപിലെ ഊർജ്ജ മേഖലയിൽ ഡീസൽ ജനറേറ്ററുകളെ മാത്രം ആശ്രയിക്കുന്നത് കുറച്ചു കൊണ്ടുവരാൻ കൂടുതൽ പുനരുപയോഗ ഊർജ്ജ സ്രോതസ്സുകൾ പരിഗണനയിലെന്ന് ലക്ഷദ്വീപ് ഇലക്ട്രിസിറ്റി വകുപ്പ് വ്യക്തമാക്കി.

ഇതിന്റെ ഭാഗമായാണ് ഗാർഹിക സൗരോർജ്ജ പ്ലാന്റുകൾക്ക് വൈദ്യുതി വകുപ്പ് സബ്സിഡി നൽകി വരുന്നത്. ലക്ഷദീപിൻ്റെ വൈദ്യുതി ഉൽപ്പാധന വിതരണ മേഖലയിൽ കൂടുതൽ ഡിമാൻഡ് സൈഡ് മാനേജുമെന്റ് (DSM) പ്രക്രിയകങ്ങൾ പ്രോത്സാഹിപ്പിക്കുമെന്ന് എനർജി എഫിഷ്യൻസി ബ്യൂറോ സെക്രട്ടറി മിലിന്ത് ദിയോറെ ദൂരദർശൻ പ്രതിനിധി അബ്ദുൽ സലാമുമായി നടത്തിയ അഭിമുഖത്തിൽ പറഞ്ഞു. കൂടാതെ ഭൂമി ലഭ്യത കുറഞ്ഞ ലക്ഷദ്വീപിൽ കൂടുതൽ സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ട് നേരിടുന്നതിനാൽ, ഫ്ലോട്ടിങ്ങ് സൗരോർജ പ്ലാന്റുകളുടെ സാധ്യത പരിശോധിക്കുന്നതായി ലക്ഷദ്വീപ് വൈദ്യുതി വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ ദർവ്വേശ് ഖാൻ ദൂരദർശൻ വാർത്തകളോട് പറഞ്ഞു.

കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിൻ്റെ കീഴിൽ ലക്ഷദ്വീപിൽ വൈദ്യുതി സംരക്ഷണത്തിനായി ഡിമാൻഡ് സൈഡ് മാനേജുമെന്റ് (DSM) പ്രക്രിയകൾ നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി സർക്കാർ ഓഫീസുകളിൽ ഊർജ്ജ കാര്യക്ഷമതയുള്ള വൈദ്യുത ഉപകരണങ്ങളുടെ വിതരണമാരംഭിക്കുന്ന പദ്ധതികൾക്ക് തുടക്കം കുറിച്ച് കൊണ്ട് മാധ്യമ പ്രതികരണം നടത്തുകയായിരുന്നു ഇവർ.

എനർജി എഫിഷ്യൻസി ബ്യൂറോ (BEE) , ലക്ഷദ്വീപ് വൈദ്യുതി വകുപ്പ്, ICF കൺസൾട്ടിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവർ സംയുക്തമായാണ് ദ്വീപുകളിൽ DSM പദ്ധതികൾ നടപ്പിലാക്കുന്നത്.

കഴിഞ്ഞ 30 ന് കവരത്തി ദ്വീപിൽ നടന്ന വൈദ്യുതിക്ഷമതയുള്ള ഉപകരണങ്ങളുടെ വിതരണ ചടങ്ങിൽ ശ്രീ മിലിന്ദ് ദിയോറെ, സെക്രട്ടറി, ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി, ശ്രീ. ധർവേഷ് ഖാൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ, എന്നിവർക്കൊപ്പം ലക്ഷദ്വീപ് വൈദ്യുതി വകുപ്പ്, ശ്രീ പവൻ തിവാരി, ഡയറക്ടർ, ഐസിഎഫ് കൺസൾട്ടിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. ശ്രീ. അൻവർ സാദത്ത് സി.ടി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ലക്ഷദ്വീപ് വൈദ്യുതി വകുപ്പ് എന്നിവരും പങ്കെടുത്ത് സംസാരിച്ചു.

ആന്ധ്രാപ്രദേശ്, കേരളം, ആൻഡമാൻ & നിക്കോബാർ, ലക്ഷദ്വീപ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് DSM പദ്ധതികൾ പുരോഗമിക്കുന്നതെന്ന് ശ്രീ മിലിന്ദ് ദിയോർ പറഞ്ഞു.

ഈ പദ്ധതിയിലൂടെ ലോഡ് മാനേജ്മെന്റും വൈദ്യുതിക്ഷമതാ നടപടികളും നടപ്പാക്കുന്നതിലൂടെ വൈദ്യുതി ഉപഭോഗത്തിൽ കുറഞ്ഞത് 10% കുറവ് വരുകയും അതിലൂടെ ഉല്പാദന മേഖലയുടെ ശേഷി വർധിക്കുമെന്നും ശ്രീ. ധർവേഷ് ഖാൻ അറിയിച്ചു. ഒപ്പം മാസ വൈദ്യുതി ബില്ലുകളിൽ വലിയ ലാഭമുണ്ടാക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Video: Abdul Salam KK (Correspondent, DD NEWS)

LEAVE A REPLY

Please enter your comment!
Please enter your name here