
കവരത്തി: ഇന്ത്യൻ പൗരന്മാരെ കൈവിലങ്ങിട്ട് നാട് കടത്തിയ അമേരിക്കൻ നടപടിയിൽ മൗനം പാലിക്കുന്ന കേന്ദ്ര സർക്കാരിനെതിരെയും ഹൈകോടതി വിധി കാറ്റിൽ പറത്തി ഫിഷർമാൻമാരെ ദ്രോഹിക്കുന്ന ലക്ഷദ്വീപ് ഭരണകൂട നടപടിക്കെതിരെയും പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കവരത്തിയിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഡി.സി ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാർച്ച് പി.സി.സി ജനറൽ സെക്രട്ടറി കെ.പി. അഹമദ് കോയ ഉദ്ഘാടനം ചെയ്തു. തുടർന്ന് മറ്റ് നേതാക്കൾ സംസാരിച്ചു.
