ആന്ത്രോത്ത്: പി.എം ശ്രീ മഹാത്മാ ഗാന്ധി സീനിയർ സെക്കൻഡറി സ്കൂളിലെ എൻ.സി.സി സബ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആർമ്ഡ് ഫോർസ് വെടേരൻസ് ഡേ ആഘോഷിച്ചു. മുൻ ആർമിക്കാരനായ മുഹമ്മദ് ആശിഖ് ബി, മുൻ ബോൻഡർ സെക്ക്യൂരിറ്റി ഫോർസ് അംഗം ബദറുദ്ദീൻ എം.പി, മുൻ ഇന്ത്യൻ നേവിക്കാരനായ മുഹമ്മദ് നവാസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഇവർ മൂന്നു പേരും അവരുടെ ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെച്ച് സംസാരിച്ചു. മഹാത്മാ ഗാന്ധി സീനിയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സാജു തോമസ് അധ്യക്ഷത വഹിച്ചു. സി.ടി.ഒ സാബിത്ത് ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. സെയ്ത് അമാനുള്ള പി സ്വാഗതവും മുഹമ്മദ് ജുനൈദ് നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here