
കവരത്തി: സിജി പ്രവർത്തനം ലക്ഷദ്വീപിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ലക്ഷദ്വീപ് ആസ്ഥാനമായ കവരത്തിയിൽ സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ(സിജി) പുതിയ ചാപ്റ്ററിന് രൂപം നൽകി.
കരിയർ ഗൈഡൻസ്, ആപ്റ്റിറ്റ്യുഡ് ടെസ്റ്റ്, മത്സരപരീക്ഷ പരിശീലനം, ടാലന്റ് സ്‌കിൽ പരിപോഷണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിലൂടെ തൊഴിൽ വിദ്യാഭ്യാസ മേഖലയിൽ ശാക്തീകരിക്കപ്പെട്ട തലമുറയെ സൃഷ്ട്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിജി പ്രവർത്തിക്കുന്നത്.
കവരത്തി യൂണിറ്റ് ഭാരവാഹികളായി ചെറിയകോയ.ടി (പ്രസിഡന്റ്) നസീർ പി, നജീമത്ത്, (വൈസ് പ്രസിഡന്റ്‌മാർ) സലാഹുദ്ധീൻ പി (സെക്രട്ടറി) റഹീമ പി പി, ജാസ്മിൻ ഷെറിൻ എ (ജോയിന്റ് സെക്രട്ടറിമാർ), സബീഹ് അമാൻ ടി ഐ (ട്രഷറർ) ബദിയുദ്ധീൻ തങ്ങൾ യു പി (കരിയർ) അബ്ദുൾ സലീം കെ പി (C4C) എന്നിവരെ തിരഞ്ഞെടുത്തു.
സിജി സെക്രട്ടറി പി കബീർ മാസ്റ്റർ, കോംബിറ്റൻസി ഡയറക്ടർ പി എ ഹുസൈൻ മാസ്റ്റർ, ദ്വീപ് പ്രതിനിധി എൻ മുഹമ്മദ് ഇഖ്ബാൽ എന്നിവർ കമ്മിറ്റി രൂപീകരണത്തിന് നേതൃത്വം നൽകി. ലൈല ബിന്ദി, സയ്ദ് സാബിഖ്, റഫീഖ് പി, അബ്ദുൽ റിയാസ് സി, നസീർ അഹ്‌മദ് സി ജി തുടങ്ങിയവർ സംസാരിച്ചു.
കവരത്തിക്ക് പുറമെ കിൽത്താൻ, കൽപ്പേനി ദ്വീപുകളിലും സിജി ചാപ്റ്ററുകൾ രൂപീകരിക്കപ്പെട്ടിട്ടുണ്ട്.
