അമിനി: മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന അമിനി എം.ഇ.എസ് സി ക്യു പ്രീ സ്കൂൾ ഫെസ്റ്റിന് തുടക്കമായി. പരിപാടിക്ക് ആറ്റക്കോയ തങ്ങളുടെ അദ്ധ്യക്ഷതയിൽ അമിനി മുസ്ലിം ജമാഅത്ത് പ്രസിഡൻ്റ് ബി.സി ഇസ്മാഈൽ മദനി ഉദ്ഘാടന കർമ്മം നിർവഹിച്ചു. ശൈഖ് കോയ ബാഖവി പ്രാർത്ഥനക്ക് നേതൃത്വം നൽകി, തങ്ങകോയ തങ്ങൾ, ഇസ്മാഈൽ സഅദി, ഇല്യാസ് അഹ്സനി, പി.പൂക്കുഞ്ഞി, അബ്ദുറഹ്മാൻ പി.പി, കോയ മുർതസ, സമീർ സമാൻ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. ചടങ്ങിൽ അബൂ സ്വാലാ കോയ, സുഹൈൽ സഖാഫി, ഹമീദ് മുസ്ലിയാർ പൂക്കോയ എൻ.സി, എന്നിവർ പങ്കെടുത്തു. പഠനം പൂർത്തീകരിച്ച വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തും. ഫയാസ് എൻ.സി സ്വാഗതവും അസ്‌ലം മഹ്‌ളരി നന്ദിയും പറഞ്ഞു.