Image: Shahi Art Broi

കവരത്തി: ലക്ഷദ്വീപ് ഫുഡ്ബോൾ അസോസിയേഷൻ (എൽ.എഫ്.എ) സംഘടിപ്പിച്ച ദ്വീപുതല ബീച്ച് സോക്കർ ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ കവരത്തി ജേതാക്കൾ. അമിനി ദ്വീപുമായി നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ രണ്ടിനെതിരെ ഏഴ് ഗോളുകളുടെ വ്യക്തമായ ആധിപത്യത്തോടെയാണ് കവരത്തി ദ്വീപ് കിരീടത്തിൽ മുത്തമിട്ടത്.

നേരത്തെ അഗത്തിയും ആന്ത്രോത്ത് ദ്വീപും തമ്മിൽ ഏറ്റുമുട്ടിയ ലൂസേഴ്സ് ഫൈനലിൽ രണ്ടു ടീമുകളും അഞ്ചു വീതം ഗോളുകൾ നേടി കളി സമനിലയിലായി. തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ മുന്നേറ്റം നടത്തിയ അഗത്തി ദ്വീപ് ടൂർണമെന്റിലെ സെക്കന്റ് റണ്ണർ അപ്പ് ആവുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here