കവരത്തി: കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നടന്ന പണ്ടാരം ഭൂമിയുമായി ബന്ധപ്പെട്ട കേസിന് മുന്നോടിയായി ലക്ഷദ്വീപിലെ അഭിഭാഷകരുടെ ഒരു ഓൺലൈൻ യോഗം ഗൂഗിൾ മീറ്റ് വഴി വിളിച്ചു ചേർത്തിരുന്നു. അഭിഭാഷകൻ ലഭിച്ച ആനുകൂല്യത്തിൽ മീറ്റിംഗ് അവസാനിക്കുന്നതിന് തൊട്ടു മുൻപ് മാത്രം ഗൂഗിൾ മീറ്റിൽ എത്തുകയായിരുന്നു ഹംദുള്ളാ സഈദ് എന്ന് എൻ.സി.പി (എസ്) ലക്ഷദ്വീപ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.പി അബ്ദുൽ ജബ്ബാർ പറഞ്ഞു. അവസാന നിമിഷം മാത്രം എത്തിയ അദ്ദേഹം, ഈ മീറ്റിംഗ് തന്നെ താൻ വിളിച്ചു ചേർത്തതാണെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക വഴി ഹംദുള്ളാ സഈദ് രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത് എന്ന് അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here