
ആന്ത്രോത്ത്: റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ വെച്ച് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ ആന്ത്രോത്ത് ദ്വീപ് സ്വദേശി എൽ.സി ഷഹദാദ് അലിയും, കവരത്തി ദ്വീപ് സ്വദേശി മുഹമ്മദ് സിനാനും പങ്കെടുക്കും. ആന്ത്രോത്ത് മഹാത്മാ ഗാന്ധി സീനിയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് ഷഹദാദ് അലി. കവരത്തി സീനിയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് മുഹമ്മദ് സിനാൻ. രണ്ടു പേരും 1 ലാക് എൻ.യു എൻ.സി.സി യൂണിറ്റ് അംഗങ്ങളാണ്. റിപ്പബ്ലിക് ദിന പരേഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഷഹദാദ് അലിയെയും മുഹമ്മദ് സിനാനെയും രക്ഷിതാക്കളും അദ്ധ്യാപകരും അനുമോദിച്ചു.
