ആന്ത്രോത്ത്: സിപിഐ(എം) ലോകൽ സമ്മേളനത്തിൻ്റെ ഭാഗമായി ആന്ത്രോത്ത് ബ്രാഞ്ച് കമ്മിറ്റി ബീച്ച് ക്ലീനിങ് ക്യാമ്പയിൻ സംഘടിപ്പിച്ചു. പഞ്ചായത്ത് സ്റ്റേജിൻ്റെ അടുത്തുള്ള കടപ്പുറത്ത് അടിഞ്ഞു കയറിയ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിച്ച് ആളുകൾ ഇരിക്കുന്ന കടപ്പുറം ഭാഗം വൃത്തിയാക്കി. വൈകുന്നേരങ്ങളിൽ അവിടെ ഇരിക്കുന്ന നാട്ടുകാർക്ക് സി.പി.ഐ (എം) പാർട്ടിയുടെ ബീച്ച് ക്ലീനിംഗ് ക്യാമ്പയിനിലൂടെ ആശ്വാസവും, തിരിച്ചറിവും ഉണ്ടാവാൻ കാരണമായി. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, സി.പി.ഐ(എം) പ്രവർത്തകർ ശുചീകരണത്തിന്റെ ഭാഗമായി.
Home Lakshadweep സിപിഐ (എം) ആന്ത്രോത്ത് ബ്രാഞ്ച് കമ്മിറ്റി ബീച്ച് ക്ലീനിങ് ക്യാമ്പയിൻ സംഘടിപ്പിച്ചു.