Image: Ahsani Mubarak
കവരത്തി: കവരത്തി സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി സിറ്റി സെന്റർ നിർമ്മാണത്തിനായി കവരത്തി ജെട്ടിയിലെ കെട്ടിടങ്ങൾ പൊളിച്ചു നീക്കാനുള്ള ലേലം നടപടികൾ ആരംഭിച്ചു. തുറമുഖ വകുപ്പിന്റെ ടിക്കറ്റ് കൗണ്ടർ പ്രവർത്തിക്കുന്ന പോർട്ട് ഓഫീസ്, തൊട്ടടുത്ത അരി ഗോഡൗൺ, സഹകരണ സൊസൈറ്റി ഓഫീസ്, കലാ അക്കാദമിയുടെ കലാ ഭവൻ തുടങ്ങിയ കെട്ടിടങ്ങളാണ് പൊളിച്ചു നീക്കുന്നത്. ഇതിൽ അടുത്ത കാലത്തായി നിർമ്മാണം പൂർത്തിയാക്കിയ തലയെടുപ്പുള്ള കെട്ടിടമാണ് കലാ അക്കാദമിയുടെ കലാ ഭവൻ.
കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ താൽപര്യമുള്ള ആളുകൾക്ക് ജനുവരി മൂന്ന് വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. തുടർന്ന് ജനുവരി അഞ്ചിന് പൊളിച്ചു നീക്കാനുള്ള കെട്ടിടങ്ങളുടെ പരിസരത്ത് വെച്ച് ജനുവരി അഞ്ചിന് ലേലം നടക്കും.