കൊച്ചി: കൊച്ചി ഗാന്ധി നഗറിലെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ സേവനമനുഷ്ഠിച്ചു വന്നിരുന്ന 26 ജീവനക്കാരെ പിരിച്ചുവിട്ടു. ടൂറിസം വകുപ്പിന് കീഴിലെ ടൂറിസം പ്രൊമോഷൻ വിഭാഗമായ സ്പോർട്സിന് കീഴിലുള്ള ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഗസ്റ്റ് ഹൗസിന്റെ നടത്തിപ്പ് ചുമതലയുള്ള ഏജൻസിയുമായി ഉണ്ടായിരുന്ന കരാർ കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. പുതിയ നടത്തിപ്പ് കോൺട്രാക്ട് നൽകുമ്പോൾ നിലവിലെ ജീവനക്കാരെ പൂർണ്ണമായി ഒഴിവാക്കി ലക്ഷദ്വീപിന് പുറത്ത് നിന്നുള്ളവരെ പരിഗണിക്കാനാണ് നീക്കം എന്നാണ് അറിയുന്നത്.