അഗത്തി: ഗുജറാത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രവേഗ് എന്ന സ്വകാര്യ കമ്പനി നടത്തുന്ന ടെന്റ് സിറ്റി നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിൽ തിണ്ണകരയിലെ പള്ളി പൊളിച്ചു നീക്കി. തിണ്ണകരയിൽ നേരത്തെ ഉണ്ടായിരുന്ന പള്ളി വളരെ ദൂരെയായതിനാൽ, തിണ്ണകരയിലെ ടൂറിസം പ്രവർത്തനങ്ങൾക്കായി അവിടെ ഉണ്ടായിയുന്ന ടൂറിസം വകുപ്പിന് കീഴിലെ സ്പോർട്സ് ജീവനക്കാരായ വിശ്വാസികൾക്ക് പ്രാർത്ഥന നടത്താനായി അവർ പണി കഴിപ്പിച്ചതാണ് തിണ്ണകരയിലെ മസ്ജിദുൽ ഹുദാ എന്ന ചെറിയ നിസ്കാര പള്ളി.

സർക്കാരിന്റെ അവകാശവാദം അനുസരിച്ച് അക്ക്രീറ്റഡ് ലാന്റ് സർക്കാരിന്റെ ഉടമസ്ഥതയിലാണ് എന്ന് സർക്കാർ പറയുന്നു. അക്ക്രീറ്റഡ് ലാന്റിന്റെ അവകാശവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ കേസുകൾ നടന്നു വരികയാണ്. അത്തരം ഭൂമിയിലാണ് ഈ പള്ളി നിലനിൽക്കുന്നത് എന്നാണ് അറിയുന്നത്. പള്ളി പൂർണ്ണമായി പൊളിച്ചു നീക്കിയതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പള്ളിയുടെ അവശിഷ്ടങ്ങൾ എടുത്ത് നീക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here