കൊച്ചി: ലക്ഷദ്വീപ് കപ്പലുകളിലും വിദേശ കപ്പലുകളിലുമായി ദീർഘ നാളായി സേവനമനുഷ്ഠിച്ച ആന്ത്രോത്ത് കോമലം പുറാടം സയ്യിദ് ഉബൈദുള്ള തങ്ങൾ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ആലുവ കുന്നത്തേരി മഹ്ളറത്തുൽ ഖാദിരിയ്യയിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ജലാലുദ്ദീൻ എ.ഐ മുത്തുക്കോയ തങ്ങളുടെ പേരമകനും മഞ്ചേരി വാക്കേത്തൊടി മഹ്ളറയിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് കമാലുദ്ദീൻ എം.മുത്തുകോയ തങ്ങളുടെ പേരക്കുട്ടിയുടെ ഭർത്താവുമാണ്. ദീർഘകാലം ആന്ത്രോത്ത് ഖാളിയായിരുന്ന സയ്യിദ് അഹമ്മദ് കോയ തങ്ങളുടെ മകനാണ്. ഖബറടക്കം ഇന്ന് രാത്രി 10.30-ന് കുന്നത്തേരി മഹ്ളറത്തുൽ ഖാദിരിയ്യയിൽ വെച്ച് നടക്കും.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here