ആന്ത്രോത്ത്: ഖത്തീബിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങളെ തുടർന്ന് ആന്ത്രോത്ത് ജുമുഅത്ത് പള്ളിയിൽ നിർത്തി വെച്ച ജുമുഅ നിസ്കാരം ഇന്ന് മുതൽ പുനരാരംഭിക്കും. ആലിയത്തമ്മാട തറവാട്ടിൽ നിന്നും മുതിർന്ന അംഗങ്ങൾ നിർദ്ദേശിച്ച 13 പേർ ഉൾപ്പെടുന്ന പട്ടികയിൽ ഉള്ളവർ റൊട്ടേഷൻ അടിസ്ഥാനത്തിൽ ഖത്തീബിന്റെ ചുമതലകൾ നിർവഹിക്കാൻ ധാരണയായതിനെ തുടർന്നാണ് ജുമുഅ നിസ്കാരം പുനരാരംഭിക്കാൻ തീരുമാനമായത്. പട്ടികയിൽ ഉൾപ്പെട്ടവർ നാട്ടിൽ ഇല്ലാതിരിക്കുകയോ, അസുഖമായോ മറ്റോ ജുമുഅ ഖുതുബക്ക് നേതൃത്വം നൽകുന്നതിന് അസൗകര്യപ്പെടുകയോ ചെയ്താൽ അത് മുൻകൂറായി അറിയിക്കണം. അത്തരം സന്ദർഭങ്ങളിൽ പട്ടികയിലെ അടുത്ത ആൾക്കാവും ഖത്തീബിന്റെ ചുമതലകൾ നിർവഹിക്കാനാവുക. അതാത് വെള്ളിയാഴ്ചകളിൽ ഖത്തീബിന്റെ ചുമതലകൾ നിർവഹിക്കേണ്ടവർ ആന്ത്രോത്ത് പോലീസ് സ്റ്റേഷൻ ഒ.ഐ.സി വഴി രാവിലെ ഒൻപതു മണിക്ക് മുൻപായി ആശയവിനിമയം നടത്തണം എന്ന് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കൂടിയായ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here