കൊച്ചി: ആന്ത്രോത്ത് ദ്വീപ് സ്വദേശി ബീബി റൂബിയ പി.ബിക്ക് അറേബ്യൻ സീ കപ്പലിൽ സുഖപ്രസവം. പ്രസവ സംബന്ധമായ ചികിത്സക്കായി ഇന്നലെ വൈകീട്ട് ആന്ത്രോത്ത് ദ്വീപിൽ നിന്നും കൊച്ചിയിലേക്കുള്ള അറേബ്യൻ സീ കപ്പലിൽ കയറിയതായിരുന്നു. കപ്പലിൽ വെച്ച് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് പുലർച്ചെ രണ്ടരയോടടുത്ത സമയത്ത് കപ്പലിനുള്ളിലെ ആശുപത്രിയിൽ സുഖപ്രസവം നടക്കുകയായിരുന്നു. ആന്ത്രോത്ത് നീലാത്തുപ്പുര മുഹമ്മദ് ഫസലുറഹ്മാന്റെ ഭാര്യയാണ് ബീബി റൂബിയ. ഉമ്മയും കുഞ്ഞും സുഖമായിരുന്നതായി കപ്പലിലെ മെഡിക്കൽ ഓഫിസർ ഡോ.ജിത്തു മോഹനും ക്യാപ്റ്റൻ റിയാസ് ഖാനും അറിയിച്ചു.