അമിനി: എൻ.സി.പി(എസ്) ലക്ഷദ്വീപ് അധ്യക്ഷനായി അഡ്വ.കോയാ അറഫാ മിറാജിനെ തിരഞ്ഞെടുത്തു. അമിനിയിൽ വെച്ച് നടന്ന എൻ.സി.പി(എസ്) ലക്ഷദ്വീപ് നേതൃയോഗത്തിലാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തത്. ആരോഗ്യപരമായ കാരണങ്ങളാൽ നിലവിലെ പ്രസിഡന്റ് എം.അബ്ദുൽ മുത്തലിഫ് സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്.
ദീർഘ നാളായി നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്സിന്റെ ചുമതലകൾ വഹിച്ചു വരികയായിരുന്നു അഡ്വ. അറഫാ. നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ ചുമതലകൾ വഹിച്ചിരുന്ന അദ്ദേഹം നിലവിൽ എൻ.സി.പി(എസ്) യുവജന വിഭാഗത്തിന്റെ ദേശീയ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു.