Photo: Roshan Chetlat

കവരത്തി: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന് സമീപത്തായി ന്യൂനമർദ്ദം രൂപപ്പെട്ടു. ഇത് വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ചു തെക്കൻ ബംഗാൾ ഉൾക്കടലിന് മധ്യഭാഗത്ത് എത്തി 25 നവംബർ 2024 നോട് കൂടി തീവ്രന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത.

ഇതിന്റെ ഫലമായി ലക്ഷദ്വീപ് പ്രദേശങ്ങളിൽ 26.11.2024 മുതൽ 27.11.2024 വരെ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വേഗതയിയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാദ്ധ്യതയുള്ളതിനാൽ പ്രസ്തുത കാലയളവിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന്‌ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here