കവരത്തി: ഇന്ത്യയിലെ മുൻനിര മൊബൈൽ നെറ്റ്‌വർക്ക് ആയ വി ലക്ഷദ്വീപിൽ 4-ജി കണക്ടിവിറ്റി അവതരിപ്പിച്ചു. മൂന്ന് ബ്രാൻഡ് സ്‌പെക്ട്രത്തിൽ ആയുള്ള ഉള്ള വി ജിഗാ നെറ്റ് ആണ് ലക്ഷദ്വീപിലെ കണക്ടിവിറ്റി മെച്ചപ്പെടുത്താൻ അവതരിപ്പിച്ചിട്ടുള്ളത്. ലക്ഷദ്വീപ് നിവാസികളെയും വിനോദസഞ്ചാരികളെയും ബിസിനസുകാരെയും ലക്ഷ്യമിട്ടാണ് vi ലക്ഷദ്വീപിൽ പ്രവർത്തനമാരംഭിച്ചത്. അഗത്തി, കവരത്തി ദ്വീപുകളിലാണ് നെറ്റ്‌വർക്ക് ലഭ്യമാവുക. ഇന്ത്യയുടെ വിദൂരമേഖലകളിൽ 4ജി സേവനം ലഭ്യമാക്കാനുള്ള നീക്കങ്ങളിലെ ഒരു സുപ്രധാന ചുവടുവെപ്പാണ് ലക്ഷദ്വീപിൽ വി ജിഗാ നെറ്റിന്റെ അവതരണം എന്നാണ് വി യുടെ വിലയിരുത്തൽ.