കവരത്തി: നാലുദിവസത്തെ സന്ദർശനത്തിനായി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ ജംദാർ ഇന്ന് ലക്ഷദ്വീപിൽ എത്തും. ഹൈക്കോടതി ജഡ്ജി എ കെ ജയശങ്കരൻ നമ്പ്യാരും ചീഫ് ജസ്റ്റിസിനൊപ്പം ലക്ഷദ്വീപിലെത്തും. ഔദ്യോഗിക സന്ദർശനത്തിൽ ജസ്റ്റിസുമാർക്കൊപ്പം ഭാര്യമാരും വിവിധ ദ്വീപുകളിൽ സന്ദർശനം നടത്തും. കവരത്തി ജില്ലാ കോടതി സന്ദർശിക്കുന്ന ജസ്റ്റിസുമാർ നാഷണൽ ലീഗൽ സർവീസ് ഡേയുമായി ബന്ധപ്പെട്ട ചടങ്ങ് ഉദ്ഘാടനം ചെയ്യും. . ബങ്കാരം, പിറ്റി ദീപുകളിലും സന്ദർശനം നടത്തും. സന്ദർശനം പൂർത്തിയായി ചൊവ്വാഴ്ച കൊച്ചിയിലേക്ക് മടങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here