ആന്ത്രോത്ത്: പവർ ഹൗസിലെ ജനറേറ്ററുകളിൽ ഒന്ന് തകരാറിലായതിനാൽ ഇന്ന് മുതൽ രാത്രിയിലും പകലിലുമായി വൈദ്യുതി വിതരണത്തിൽ ഭാഗികമായി തടസ്സം നേരിടുമെന്ന് ആന്ത്രോത്ത് ഇലക്ട്രിസിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. രാത്രി കാലങ്ങളിൽ വൈദ്യുതി കൂടുതലായി ആവശ്യമായ ഡ്രില്ലർ, കട്ടിംഗ് മെഷീൻ, വെൽഡിംഗ് മെഷീൻ എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കണം എന്ന് അദ്ദേഹം അറിയിച്ചു.