കവരത്തി: കൽപ്പേനി സീനിയർ സെക്കൻഡറി സ്കൂളിൽ വോളിബോൾ ഗ്രൗണ്ട് നിർമ്മാണത്തിനായി നിർദ്ദേശം നൽകി അഡ്വ ഹംദുള്ളാ സഈദ് എം.പി. അദ്ദേഹത്തിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഫ്ലഡ് ലൈറ്റ് സംവിധാനം ഉൾപ്പെടെ ₹25 ലക്ഷം രൂപയുടെ പദ്ധതിയാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഭൂമി ലഭ്യത ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ലക്ഷദ്വീപ് കായിക, യുവജനക്ഷേമ വകുപ്പ് ഡയറക്ടറോഡ് എം.പി ലാഡ്സ് നോഡൽ ഓഫീസർ നിർദ്ദേശിച്ചു. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് ആവശ്യമായ ഫണ്ട് അനുവദിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here