
കവരത്തി: തലസ്ഥാന നഗരിയിലെ പവർ ഹൗസിലെ രണ്ടാമത്തെ ജനറേറ്ററും തകരാറിലായി. ഇതോടെ നാട് മൊത്തത്തിൽ ഇരുട്ടിലായിരിക്കുകയാണ്. കൂടിയ ശേഷിയുള്ള ഒരു പ്രധാന ജനറേറ്റർ തകരാറിലായതിനെ തുടർന്ന് ഈ മാസം 26 മുതൽ രാത്രിയിലും പകലിലുമായി രണ്ടു മണിക്കൂർ വീതം പവർ കട്ട് നിലവിലുണ്ട്. അതിനിടയിലാണ് രണ്ടാമത്തെ ജനറേറ്ററും തകരാറിലായത്. ഇതോടെ തലസ്ഥാന നഗരി അക്ഷരാർത്ഥത്തിൽ ഇരുട്ടിലാണ്. ഇന്നലെ വൈകുന്നേരത്തോടെ നിലച്ച വൈദ്യുതി ബന്ധം രാത്രി വൈകിയും പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടില്ല.
