
മിനിക്കോയ്: മിനിക്കോയ് ദ്വീപിലെ കാനിങ്ങ് ഫാക്ടറി ജെട്ടിയുടെ പടിഞ്ഞാറ് ഭാഗത്തയി കടലിൽ വീണ അമിനി ദ്വീപ് സ്വദേശിയെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സാഹസികമായി രക്ഷപ്പെടുത്തി. പൊതുവേ എല്ലാവരും കുളിക്കാൻ ഇറങ്ങുന്ന സ്ഥലമാണെങ്കിലും കാലാവസ്ഥാ മോശമായതിനാൽ കടൽ പ്രക്ഷുബ്ധമായിരുന്നു. കടലിൽ ഒരാൾ മുങ്ങിത്താഴുന്നു എന്ന് ഫയർ ഫോഴ്സ് ഓഫീസിലേക്ക് ടെലിഫോൺ സന്ദേശം ലഭിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് സംഘം അതിസാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. അമിനി ദ്വീപ് സ്വദേശിയായ മുഹമ്മദ് തൗസീഫിന്റെ മകൻ അദ്നാനാണ് ഒഴുക്കിൽ പെട്ടത്.
