കവരത്തി: ഈ മാസം 21-ന് കൊച്ചിയിൽ നിന്നും പുറപ്പെടുന്ന എം.വി ലഗൂൺസ് കപ്പലിന്റെ ഇരുപത് ശതമാനം ടിക്കറ്റ് ഇന്നലെ വൈകീട്ട് അഞ്ച് മണിക്ക് കൊടുക്കും എന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതനുസരിച്ച് ആവശ്യക്കാർ ലാക്പോർട്ട് വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് കാത്തിരുന്നു. 05.09 കഴിഞ്ഞ് അറിയിപ്പ് വന്നു സാങ്കേതിക കാരണങ്ങളാൽ ടിക്കറ്റ് റിലീസ് മാറ്റിയിരിക്കുന്നു പുതിയ സമയം അറിയിക്കുന്നതായിരിക്കും എന്ന്. തുടർന്ന് വൈകുന്നേരം 05.57-ന് ലാക്പോർട്ട് ടെലിഗ്രാം ചാനലിലൂടെ റിലീസ് സമയം മാറ്റിയതായി അറിയിപ്പ് ലഭിച്ചു. വൈകുന്നേരം ആറു മണിക്ക് ടിക്കറ്റ് റിലീസ് ചെയ്യും എന്നായിരുന്നു അറിയിപ്പ്. വെറും മൂന്നു മിനുട്ട് മുൻപ് മാത്രം ലഭിച്ച അറിയിപ്പ് പലർക്കും അറിഞ്ഞില്ല. അറിഞ്ഞവർക്ക് തന്നെ ലോഗിൻ ചെയ്യാൻ എടുക്കുന്ന സ്വാഭാവികമായ കാലതാമസം വിനയാവുകയും ചെയ്തു. യാത്രക്കാരെ സംബന്ധിച്ച സുപ്രധാന അറിയിപ്പുകൾ ജനങ്ങളിലേക്ക് എത്താനുള്ള സമയം നൽകാൻ പോലും തുറമുഖ വകുപ്പ് അധികൃതർ തയ്യാറാവാത്തത് അവരുടെ നിരുത്തരവാദപരമായ സമീപനത്തിന്റെ തെളിവാണെന്ന് യാത്രക്കാർ ആരോപിച്ചു.
Home Lakshadweep ടിക്കറ്റ് റിലീസ് സമയം മാറ്റിയ വിവരം അറിയിച്ചത് റിലീസിന് മൂന്ന് മിനുട്ട് മുൻപ് മാത്രം. ടിക്കറ്റ്...