കവരത്തി: ലക്ഷദ്വീപിന് മുകളിലായും തെക്കുകിഴക്ക് അറബിക്കടലിന് സമീപത്തായും സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി 09.10.2024 ബുധനാഴ്ചയോട് കൂടി ന്യൂനമർദ്ദമായി (Well Marked Low Pressure Area) മാറാൻ സാദ്ധ്യത. തുടർന്ന് 3 ദിവസത്തിനുള്ളിൽ വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു മധ്യ അറബിക്കടലിനു മുകളിൽ അതിശക്ത ന്യൂനമർദ്ദമായി മാറാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇതിന്റെ ഫലമായി ലക്ഷദ്വീപ് പ്രദേശങ്ങളിൽ 12.10.2024 വരെ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വേഗതയിയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാദ്ധ്യതയുള്ളതിനാൽ പ്രസ്തുത കാലയളവിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു.
-ലക്ഷദ്വീപ് ദുരന്ത നിവാരണ അതോറിറ്റി.