കിൽത്താൻ: കാലങ്ങളായുള്ള കിൽത്താൻ ദ്വീപുകാരുടെ സ്വപ്നമാണ് ഹൈസ്പീഡ് വെസ്സൽ പടിഞ്ഞാറേ ജെട്ടിയിൽ ബർത്ത് ചെയ്യുക എന്നത്. കിൽത്താൻ ഡെവലപ്മെന്റ് ഫോറം എന്നൊരു വാട്സാപ്പ് കൂട്ടായ്മ രൂപീകരിക്കുകയും ഈ വിഷയത്തിന് വേണ്ടി നിരന്തരമായ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. എൻട്രൻസിൽ അടിഞ്ഞു കൂടിയ പാറ കല്ലുകൾ നീക്കം ചെയ്യുക എന്ന ലക്ഷ്യത്തിലേക്ക് ഈ കൂട്ടായ്മ നീങ്ങുകയായിരുന്നു. ഇതിന്റെ മുന്നോടിയായി വ്യത്യസ്ഥരായ ജനങ്ങളെ ഒരേ കുടക്കീഴിൽ കൊണ്ടുവരുക എന്നത് ഈ കൂട്ടായ്മയെ സംബന്ധിച്ച് വലിയൊരു വെല്ലുവിളിയായിരുന്നു. എന്നാൽ ഇതിനെ മറികടക്കുന്നതിനായി നാട്ടിലെ ഖാളിയേയും ആറ് മദ്രസാ പ്രസിഡന്റ്മാരെയും ഉൾപ്പെടുത്തികൊണ്ട് ഒരു യോഗം ചേരുകയും ഇവരുടെ നേതൃത്വത്തിൽ ജനങ്ങളെ ഒരുമിപ്പിച്ച് കൊണ്ട് ഗാന്ധി ജയന്തി ദിനത്തോട് അനുബന്ധിച്ച് ഒക്ടോബർ 1ാം തിയതി ഉച്ചക്ക് ശേഷം എൻട്രൻസ് കളീനിംഗ് സംഘടിപ്പാക്കാൻ തീരുമാനിക്കുകയും ചെയ്തു.

എൻട്രൻസ് കളീനിംങ് വിഷയം നാട്ടിൽ വിളംബരം നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ ഒന്നാം തീയതി ഉച്ചയ്ക്കുശേഷം കിൽത്താൻ പടിഞ്ഞാറ് എൻട്രൻസിലേക്ക് ജനങ്ങൾ ഒഴുകിയെത്തി. സ്ത്രീകൾ അവരാൽ കഴിയുന്ന രീതിയിലുള്ള ഭക്ഷണപാനീയങ്ങൾ ഈ സംരംഭത്തിലേക്ക് തയ്യാറാക്കി നൽകിക്കൊണ്ട് അവരുടെ സാന്നിധ്യവും അറിയിച്ചു. ഈ സംരംഭത്തിലേക്ക് നിരവധി പേർ സാമ്പത്തിക സഹായവും നൽകി. ഒടുവിൽ കെ.ഡി.എഫ് വാട്സാപ്പ് കൂട്ടായ്മയുടെ പ്രവർത്തകർ തുറമുഖ വകുപ്പ് മേധാവികളെ നേരിൽ ബന്ധപ്പെടുകയും നാട്ടിലെ സ്ഥിതിഗതികൾ പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ അഞ്ചാം തീയതി കിൽത്താനിലേക്ക് ഹൈ സ്പീഡ് ക്രാഫ്റ്റ് വെസലിന്റെ പ്രോഗ്രാം തയ്യാറാക്കിപ്പിക്കുകയും ചെയ്തു.

ജനകീയ കൂട്ടായ്മയുടെയും അർപ്പണബോധമുള്ള ജനതയുടെയും പരിശ്രമത്തിലൂടെ എൻട്രൻസിൽ അടിഞ്ഞുകൂടിയ പാറക്കല്ലുകൾ നീക്കിക്കൊണ്ട് പടിഞ്ഞാറൻ ജട്ടിയിലേക്ക് വെസ്സൽ കടന്നു വരാനുള്ള പാത വെട്ടിത്തെളിച്ചു.

സർക്കാർ ഭാഗത്തുനിന്ന് ചെയ്തു തീർക്കേണ്ട പല ജോലികളും നാടിന്റെ ആവശ്യമെന്നോണം ഈ ജനകീയ കൂട്ടായ്മ സ്വയം ഏറ്റെടുത്തുകൊണ്ട് കാര്യങ്ങൾ വളരെ ഭംഗിയായി പൂർത്തിയാക്കി.

ഇന്നത്തെ ദിവസം വെസ്സൽ ജെട്ടിയിൽ അടുക്കുന്നത് കാണാൻ ആയിരക്കണക്കിന് പേർ തടിച്ചുകൂടി. ഇളനീരും പാനീയങ്ങളും തോരണങ്ങളും ഒരുക്കി വരവേൽപ്പ് ഗംഭീരമാക്കാൻ ജനകീയ കൂട്ടായ്മയ കയ്യും മെയ്യും മറന്നു പ്രവർത്തിച്ചു. കാലങ്ങളോളം നീണ്ടുനിന്ന കിൽത്താൻ ദ്വീപുകാരന്റെ സ്വപ്നം ജനകീയ കൂട്ടായ്മയുടെ നിറവിൽ പടിഞ്ഞാറൻ ജെട്ടിയിൽ അടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here