ചേത്ത്ലാത്ത്: 31-ആമത് സാഹിത്യോത്സവത്തിന്റെ ഭാഗമായി സെപ്റ്റംബർ 27-ന് ആരംഭിച്ച എസ്.എസ്.എഫ് ചേത്ത്ലാത്ത് യൂണിറ്റ് സാഹിത്യോത്സവ് സമാപിച്ചു. നീണ്ട 3 ദിവസത്തെ സാഹിത്യോത്സവ് മത്സരങ്ങളിൽ വിദ്യാർത്ഥികൾക്കായുള്ള ഖിറാഅത്, മദ്ഹ് ഗാനം, പ്രസംഗം, വിദ്യാർത്ഥിനികൾക്കും യുവതികൾക്കുമായുള്ള ഓഫ്‌സ്റ്റേജ് മത്സരങ്ങളായ ചിത്ര രചന, കാലിഗ്രഫി, കയ്യെഴുത്, പോസ്റ്റർ നിർമ്മാണം, കിഡ്സ് വിഭാഗത്തിനായി മെമ്മറി ടെസ്റ്റ്, കഥ പറയൽ മത്സരങ്ങൾ സംഘടിപ്പിച്ചു.
യൂണിറ്റ് സാഹിത്യോത്സവത്തിന്റെ ഏറ്റവും ആകർഷണീയമായ ഇനമായി പൊതുജനങ്ങൾക്കായുള്ള ത്വറഫൽ ആലം മൗലൂദ് മത്സരം നടത്തപെട്ടു. വാശിയെറിയ മത്സരമായിരുന്നു പങ്കെടുത്ത എല്ലാ ടീമും കാഴ്ച വെച്ചത്. വളർന്നു വരുന്ന തലമുറയ്ക്ക് ത്വറഫൽ ആലം മൗലിദ് ആസ്വാധന രീതികൾ കൈമാറ്റം ചെയ്യാനും ഇത്തരം മത്സരങ്ങൾക്കു സാധിക്കും എന്നുള്ള ഉദ്ദേശത്തോടെയാണ് ഇത് സംഘടിപ്പിച്ചതെന്നു സംഘടകർ കൂട്ടിച്ചേർത്തു.
കുട്ടികളിൽ അന്ധർലീനമായ കഴിവുകൾ പുറത്തു കൊണ്ടുവരാനുള്ള അവസരമൊരുക്കി അവരെ പ്രോത്സാഹിപ്പിക്കുകയാണ് എസ്.എസ്.എഫ് സാഹിത്യോത്സവിലൂടെ ലക്ഷ്യം വെക്കുന്നത് എന്നും സംഘാടകർ പറഞ്ഞു. ആന്ത്രോത്ത് ദ്വീപിൽ വെച്ചു നടക്കാനിരിക്കുന്ന 31ാം മത് സാഹിത്യോത്സവത്തിന്റെ മുന്നോടിയായിട്ടാണ് ഫാമിലി സാഹിത്യോത്സവം നടത്തുകയും തുടർന്ന് യൂണിറ്റ് തല സാഹിത്യോത്സവം സംഘടിപ്പിക്കുകയും ചെയ്തത്. ഒക്ടോബർ 1നു രാത്രി സാഹിത്യോത്സവത്തിന്റെ സമാപന സമ്മേളനം അരങ്ങേറി.
മുസ്ലിം ജമാഅത് പ്രസിഡന്റ് ഉസ്താദ് കുഞ്ഞി അഹമ്മദ് മദനി, അധ്യക്ഷനായ സമാപന സമ്മേളനം ചേത്ത്ലാത്ത് ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ എൻ.ജമാലുദ്ധീൻ ഉദ്ഘാടനം നിർവഹിച്ചു. മുസ്ലിം ജമാഅത്ത് സെക്രട്ടറി മുഹമ്മദ് സയീദ് കാമിൽ സഖാഫി, എസ്.വൈ.എസ് പ്രസിഡന്റ് അബ്ദുറഹ്മാൻ സഖാഫി, ആഷി അലി കൾച്ചറൽ സെന്റർ സെക്രട്ടറി ഉബൈദുല്ലാ ഏ, സാമൂഹ്യ പ്രവർത്തകനായ അബ്ദുൽ ഗഫൂർ, എൽ.പിഡബ്ല്യു.ഡി സീനിയർ കെമിസ്റ്റ് അറ്റക്കോയ പി എന്നിവർ സംബന്ധിച്ചു. സമാപന സമ്മേളനത്തിൽ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. ദീനി രംഗത്തെ സേവനത്തെയും നാടിന്റെ വികസനം ലാക്കാകിയുള്ള പ്രവർത്തനത്തെയും കണക്കിലെടുത് ബി.ഡി.ഒ ജമാലുദ്ധീനെ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കുഞ്ഞി അഹമ്മദ് മദനി ചടങ്ങിൽ വെച്ച് ആദരികുകയും ചെയ്‌തു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷമീറിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച സമാപന സമ്മേളനം അസിസ്റ്റന്റ് കൺവീനർ സൈനുദ്ധീൻ ലത്തീഫിയുടെ നന്ദി പ്രകടനത്തോടെ പര്യവസാനിച്ചു.