കടമത്ത്: ഇന്റർ ഐലന്റ് ഫുഡ്ബോൾ ടൂർണമെന്റിൽ കവരത്തി ദ്വീപിനെ പരാജയപ്പെടുത്തി അമിനി ദ്വീപ് ജേതാക്കളായി. ടൂർണമെന്റിലെ മികച്ച താരമായി ഫത്താഹിനെ തിരഞ്ഞെടുത്തു. മുഹമ്മദ്, ഫത്താഹ് എന്നീ രണ്ടു പേരാണ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത്. മികച്ച എമർജിംഗ് പ്ലയറായി ജവാദിനെയും മികച്ച ഗോൾ കീപ്പറായി ഷാക്കിറിനെയും തിരഞ്ഞെടുത്തു.