ആന്ത്രോത്ത്: പണ്ടാത്ത് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഇയ്യാ ഉസ്താദ് (NPSM അബ്‌ദ്ദുൽ സലാം) നിർമ്മിച്ച മസ്ജിദ് ഖദീജ ബീവി (റ) പള്ളിയിൽ പൊതുജനങ്ങൾക്ക് ദീനി പഠന ക്ലാസ് നടത്തുന്നതിൻ്റെ ഉത്ഘാടനം ആന്ത്രോത്ത് ദ്വീപ് ഖാളി ഹാജി ഹംസകോയ ഫൈസി നിർവഹിച്ചു. ഉസ്താദിൻ്റെ സാന്നിധ്യത്തിൽ പള്ളിയിൽ ഖദീജാ ബീവിയുടെ പേരിൽ നേർച്ചയ്ക്കായി നേർച്ചപ്പെട്ടി സ്ഥാപിക്കുകയും ചെയ്തു.
പള്ളിയിൽ ശനിയാഴ്ച അസ്തമിച്ച ഞായറാഴ്ചയും ബുധനാഴ്ച അസ്ത്തമിച്ച വ്യാഴാഴ്ചയും ദിവസങ്ങളിൽ മഗ്‌രിബ് നിസ്കാരാനന്തരം പഠന ക്ലാസുകൾ നടക്കും. സ്ത്രീകൾക്കും ക്ലാസിൽ പങ്കെടുക്കീന്നതിന് പ്രത്യേകംൾ സ്ഥലം സജ്ജമാക്കിയിട്ടുണ്ട്. പള്ളിക്കമ്മിറ്റി പ്രസിഡൻ്റ് നങ്ങമ്മാട കാസിമിക്കോയ അധ്യക്ഷത വഹിച്ച പരിപാടിയിൽ കാമിൽ ലതീഫി, ഹക്കീം സഖാഫി എന്നിവർ ആശംസാ പ്രഭാഷണം നടത്തി. പള്ളി ഇമാം അബുൽ ഹസ്സൻ അഷ്റഫി സ്വാഗതവും പള്ളിക്കമ്മിറ്റി സെക്രട്ടറി മുത്ത്കോയ എൻ.പി നന്ദിയും പറഞ്ഞു.