
റിപ്പോർട്ട്: അബ്ദുൽ സലാം കെ.കെ
കവരത്തി: ആഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുകയാണ്. ചന്ദ്രയാൻ 3 ചന്ദ്രനിൽ ലാൻഡ് ചെയ്തതിന്റെ വാർഷിക ദിനമാണ് ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഐ.എസ്.ആർ.ഒയുടെ ഗവേഷണ നേട്ടങ്ങൾ രാജ്യത്തെ ഒറ്റപെട്ട പ്രദേശങ്ങളിലെ പുതു തലമുറകൾക്കുൾപ്പെടെ പകർന്ന് നൽകുന്നതിനും അവരെ പ്രചോദിപ്പിക്കുന്നതനുമായി ഐ.എസ്.ആർ.ഒയുടെ പ്രതിനിതി സംഘം കഴിഞ്ഞ ദിവസം ലക്ഷദ്വീപിലെത്തിയിരുന്നു.
വി.എസ്.എസ്.സി അസോസിയേറ്റ് ഡയറക്ടർ ഡോ വി.അശോക്, ഉൾപ്പെടുന്ന ശാസ്ത്രക്ഞർ ദുർദർഷൻ പ്രതിനിധി അബ്ദുൽ സലാമിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിച്ചു. ഡോ.വി.അശോക്, എൽ.പി.എസ്.സി അസോസിയേറ്റ് ഡയറക്ടർ ശ്രീ . ആർ ഹുട്ടൻ, വി.എസ്.എസ്.സി ഡെപ്യൂട്ടി ഡയറക്ടർ ഡോ.അഷറഫ് എ.കെ എന്നിവരാണ് പ്രത്യേക അഭിമുഖത്തിൽ പ്രതികരിച്ചത്.
കവരത്തിയിൽ നടന്ന പരിപാടിയിൽ ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ എസ്.സോമനാഥ് വീഡിയോ കോൺഫറൻസ് വഴി വിദ്യാർത്ഥികളോട് സംവദിച്ചു. ചന്ദ്രയാൻ 3 ചന്ദ്രനിൽ ലാൻഡ് ചെയ്തത് ഉൾപ്പെടെ ഐ.എസ്.ആർ.ഒയുടെ അഭിമാനമായ നേട്ടങ്ങൾ വഴി സമസ്ത മേഖലകളിലുമുള്ള ജനങ്ങളുടെ അക്കാദമിക, ശാസ്ത്ര വികസന, ബിസിനസ് മേഖലകളിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചതായി ഡോ സോംനാഥ് പറഞ്ഞു.
“ചന്ദ്രനെ തൊട്ട്, ഒപ്പം ജീവനെയും തൊട്ട്, ഇന്ത്യയുടെ ശൂന്യാകാശ ശാഖ” എന്ന പ്രമേയത്തിൽ ആഗസ്റ്റ് 23-ന് ദേശീയ ശൂന്യാകാശ ദിവസം ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായി കേരള, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ വിവിധ പരിപാടികളാണ് ഐ.എസ്.ആർ.ഒയും അനുബന്ധ സ്ഥാപനങ്ങളും ചേർന്ന് സംഘടിപ്പിക്കുന്നത്. വി.എസ്.എസ്.സി ഡയരക്ടർ എസ്.ഉണ്ണികൃഷ്ണൻ നായർ ഓൺലൈനായി പങ്കെടുത്തു. കവരത്തി, മിനിക്കോയ്, ബിത്ര, കിൽത്താൻ, കടമത്ത് ദ്വീപുകളിലെ 250 ഓളം വിദ്യാർഥികളെ അദ്ദേഹം അഭിസംബോധന ചെയ്തു.
ചന്ദ്രനിലേക്കുള്ള ഇന്ത്യൻ ദൗത്യങ്ങളെ ആസ്പദമാക്കിയുള്ള എക്സിബിഷനും, ചന്ദ്രനെ കുറിച്ച് പ്രദർശിപ്പിച്ച ഡോക്യുമെന്ററിയും ശ്രദ്ധേയമായി. സാറ്റലൈറ്റ് ലോഞ്ചിംഗിനെ കുറിച്ച് വി.എസ്.എസ്.സി അസോസിയേറ്റ് ഡയറക്ടർ വി.അശോക് സംസാരിച്ചു. എൽ.പി.എസ്.സി അസോസിയേറ്റ് ഡയറക്ടർ ആർ.ഹുട്ടൻ, ഐ.ഐ.എസ്.ടിയുടെ ഡീനും രജിസ്റ്റാറുമായ കുരുവിള ജോസഫ്, ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനിലെ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു.
Courtesy: DD NEWS
