കവരത്തി: ലക്ഷദ്വീപ് അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിൽ നിന്നുള്ള കാലാവസ്ഥാ മുന്നറിയിപ്പ്. അറബിക്കടലിൽ ലക്ഷദ്വീപിനോട് ചേർന്ന് മണിക്കൂറിൽ 45 കിലോമീറ്റർ മുതൽ 55 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ വെള്ളിയാഴ്ച വരെ (ഈ മാസം 23) മത്സ്യബന്ധനത്തിനോ മറ്റ് വിനോദ പ്രവർനങ്ങൾക്കോ വേണ്ടി കടലിൽ പോവരുത് എന്ന് അറിയിക്കുന്നു. ബോട്ടുകൾ നിശ്ചിത അകലം പാലിച്ച് സുരക്ഷിതമായി കെട്ടിയിടണം. തീരദേശ പ്രദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്.