കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനിലെ മുതിർന്ന ഉദ്യോഗസ്ഥനും നിലവിൽ മിനിക്കോയ് ദ്വീപിലെ ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസറുമായ ശ്രീ.ബുസർ ജംഹറിനെ ഡാനിക്സ് സർവ്വീസിലേക്ക് ശുപാർശ ചെയ്തു. കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഭരണ നേതൃത്വത്തിനായി കേന്ദ്ര സർക്കാറിന് കീഴിലുള്ള സംവിധാനമാണ് ഡാനിക്സ് സർവ്വീസ്.

യു.പി.എസ്.സിയുടെ സിവിൽ സർവീസ് പരീക്ഷയിലൂടെയാണ് ഡാനിക്സ് സർവ്വീസിലേക്ക് പ്രവേശിക്കാൻ സാധിക്കുക. കൂടാതെ, കേന്ദ്ര സർവ്വീസിലെ സീനിയോറിറ്റി പരിഗണിച്ച് കൺഫേർഡ് ഡാനിക്സായും സ്ഥാനക്കയറ്റം നൽകാറുണ്ട്. ഈ നിലക്കാണ് ബുസർ ജംഹറിനെ ഡാനിക്സ് സർവ്വീസിലേക്ക് പരിഗണിക്കുന്നത്. നേരത്തെ, ഡയരക്ടറായിരുന്ന എ.ഹംസയക്കും ഡാനിക്സ് സർവ്വീസിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here