
കവരത്തി: രാജ്യത്തിന്റെ 78 ആമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ലക്ഷദ്വീപിൽ കടലിനടിയിൽ ത്രിവർണ്ണ പതാക ഉയർത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. “ഹർ തിരംഗാ” ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ നേവിയുടെയും മറ്റു സൈനിക വിഭാഗങ്ങളുടെയും നേതൃത്വത്തിൽ വിവിധ രീതികളിൽ ദേശീയ പതാക രാജ്യത്ത് പല ഭാഗങ്ങളിലായി ഉയർത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കോസ്റ്റ് ഗാർഡ് ലക്ഷദ്വീപിൽ കടലിനടിയിൽ ത്രിവർണ്ണ പതാക ഉയർത്തിയത്.
