അഗത്തി: അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വയനാടിനു വേണ്ടി സമാഹരിച്ച തുക അഗത്തി കാനറാ ബാങ്ക് മുഖേന കൈമാറി. ₹1,40,060 രൂപയാണ് അഗത്തിയിലെ സ്കൂൾ കോംപ്ലക്സിന്റെ നേതൃത്വത്തിൽ സമാഹരിച്ചത്. കാനറാ ബാങ്ക് മാനേജരെ ഏൽപ്പിച്ച തുക അപ്പോൾ തന്നെ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു.
അഗത്തി ദ്വീപിലെ സ്കൂൾ കോംപ്ലക്സിലെ (നഴ്സറി സ്കൂൾ, ജൂനിയർ ബേസിക് സ്കൂൾ നോർത്ത്, ജൂനിയർ ബേസിക് സ്കൂൾ സൗത്ത്, സീനിയർ ബേസിക് സ്കൂൾ, സീനിയർ സെക്കൻഡറി സ്കൂൾ) കുട്ടികളും അദ്ധ്യാപകരും സ്കൂളിലെ മറ്റു ജീവനക്കാരും ഇതിൽ പങ്കാളികളായി. ഈ കൂട്ടായ്മയിൽ നിന്ന് 1,40,060/- (ഒരു ലക്ഷത്തി നാല്പതിനായിരത്തി അറുപത് രൂപ) പിരിഞ്ഞു കിട്ടി! ഈ തുക ഇന്നലെ (വെള്ളിയാഴ്ച) സ്കൂൾ കോംപ്ലക്സിനു വേണ്ടി കേരളാ മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ നിതിയുടെ പേരിലുള്ള കാനറ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാൻ ഇവിടത്തെ ബാങ്ക് മാനേജർ ശ്രീമതി നൂറുന്നിസക്ക് കൈമാറി രസീത് വാങ്ങിച്ചു. വിവരം ഉടൻ തന്നെ മുഖ്യമന്ത്രിയുടെ ഒഫീസിനെ അറിയിക്കുകയും ചെയ്തു.