അമിനി: ലക്ഷദ്വീപ് ആരോഗ്യ വകുപ്പിൻ്റെ കീഴിൽ ദ്വിപുകളിൽ പുരോഗമിക്കുന്ന ലഹരി വിമുക്ത ബോധ വൽക്കരണ പരിപാടികളുടെ ഭാഗമായി അമിനി ആയുഷ്മാൻ ആരോഗ്യ മന്ദിറും ശഹീദ് ജവാൻ മുത്ത് കോയാ മെമ്മോറിയൽ ഗവൺമെൻ്റ് സീനിയർ സെക്കൻ്ററി സ്ക്കൂളും സംയുക്തമായി മെഗാ മനുഷ്യ ചങ്ങല ഒരുക്കി.
സന്നദ്ധ സംഘടനകൾ, വനിതാ സ്വയം സഹായ സംഘങ്ങൾ, പോലീസ്, വിദ്യാത്ഥികൾ, അദ്ധ്യാപകർ ഉൾപ്പെടെ 1000 ത്തിലതികം പേർ മനുഷ്യ ചങ്ങലയിൽ പങ്കാളികളായി.
ലഹരി മുക്ത ലക്ഷദ്വിപിനായി ആഹ്വാനം ചെയ്ത് കൊണ്ടുള്ള ബാനറുകളും പ്ലക്കാർഡും ഉയർത്തിയാണ് അമിനി സ്ക്കൂൾ സ്റ്റേഡിയത്തിൽ ഒത്തുകൂടിയ മെഗാ മനുഷ്യ ചങ്ങലയിൽ പങ്കെടുത്തവർ അണി നിരന്നത്.