കൊച്ചി: ലക്ഷദ്വീപ് പോർട്ട്, ഷിപ്പിംഗ് ആന്റ് ഏവിയേഷൻ വകുപ്പിന്റെ ഔദ്യോഗിക ടിക്കറ്റ് വിൽപ്പനാ പോർട്ടലായ ലാക്പോർട്ട് വെബ്സൈറ്റ് പണിമുടക്കി. ഇന്നലെ അർധരാത്രി മുതലാണ് വെബ്സൈറ്റ് കിട്ടാതായത്. തുടർന്ന് ടിക്കറ്റ് റിലീസുകൾ മാറ്റിവെച്ചു. ഇന്ന് രാവിലെ നൽകേണ്ടിയിരുന്ന കോറൽസ് കപ്പലിന്റെ 20% ടിക്കറ്റ് സാങ്കേതിക കാരണങ്ങളാൽ വൈകുന്നേരം 6 മണിക്ക് നൽകുമെന്ന് ഇന്ന് രാവിലെ പോർട്ട് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോഴും വെബ്സൈറ്റ് പ്രവർത്തനക്ഷമമായിട്ടില്ല. പുതുക്കിയ റിലീസിങ്ങ് സമയം പിന്നീട് അറിയിക്കും എന്നാണ് ഏറ്റവുമൊടുവിൽ പോർട്ട് അധികൃതർ അറിയിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here