കവരത്തി: ലക്ഷദ്വീപ് ജനങ്ങൾ തിരഞ്ഞെടുത്ത എം.പി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കർത്തവ്യമാണ് ഹംദുള്ളാ സഈദ് നിർവഹിച്ചതെന്നും കള്ളപ്രചരണങ്ങളെ തള്ളി കളയുന്നു എന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ എം.അലി അക്ബർ പറഞ്ഞു.

ലക്ഷദ്വീപിലെ ഭരണ തലവൻ എന്ന നിലയ്ക്കാണ് ഹംദുള്ളാ സഈദ് പ്രഫുൽ ഘോടാ പട്ടേലുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാൽ ഒരു ഭരണഘടനാ പദവിയുമില്ലാതെ ബി.ജെ.പി അധ്യക്ഷൻ എന്ന നിലയ്ക്ക് മാത്രം കവരത്തി സന്ദർശിച്ച അമിത് ഷായെ ബി.ജെ.പിയുടെ പാർട്ടി വേദിയിൽ ചെന്നാണ് അന്നത്തെ എം.പി കണ്ടത്. എന്നാൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുമായി നേരിൽക്കണ്ട് ലക്ഷദ്വീപിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങൾ അദ്ദേഹം നടത്തിയില്ല എന്നും അലി അക്ബർ ആരോപിച്ചു. എല്ലാ കുപ്രചരണങ്ങളെയും തള്ളി നീക്കി ജനങ്ങൾ ഹംദുള്ളാ സഈദിനോടൊപ്പം നിൽക്കും എന്ന് ഉറപ്പാണ് എന്ന് അദ്ദേഹം പറഞ്ഞു.

1 COMMENT

  1. മുമ്പ് ഫൈസൽ ചെയ്തതും അത് തന്നെയല്ലെ അക്‌ബർ സാർ. അങ്ങനെ എല്ലാവരേയും കാണാൻ പറ്റണം.

LEAVE A REPLY

Please enter your comment!
Please enter your name here