ആന്ത്രോത്ത്: ആന്ത്രോത്ത് ദ്വീപിലെ പണ്ടാത്ത് പ്രദേശത്തുള്ള പണ്ടാരം ഭൂമിയിലെ വസ്തു വകകളുടെ മൂല്യ നിർണയത്തിനായുള്ള സർവ്വേ നടപടികൾ തടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും, മുതിർന്ന കോൺഗ്രസ് നേതാവുമായ എ. ജലാലുദ്ദീൻ കോയയുടെ നേതൃത്വത്തിലാണ് കോൺഗ്രസ് പ്രവർത്തകർ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞത്.

പണ്ടാത്ത് ലൈറ്റ് ഹൗസ്, എഫ്.സി.ഐ ഗോഡൗൺ പരിസരങ്ങളിലുള്ള ഭൂമികളിലാണ് ഇന്ന് രാവിലെയോടെ പോലീസിന്റെ സഹായത്തോടെ റവന്യൂ ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തിയത്. എന്നാൽ കാലങ്ങളായി ഞങ്ങൾ അനുഭവിച്ചു വരുന്ന ഭൂമിയിൽ ഞങ്ങളുടെ സമ്മതമില്ലാതെ ഒരു മൂല്യനിർണയ നടപടികളും അനുവദിക്കില്ല എന്ന് ജലാലുദ്ദീൻ കോയ ഉദ്യോഗസ്ഥരെ അറിയിച്ചു. പ്രതിഷേധം ശക്തമായതോടെ ഉദ്യോഗസ്ഥർ നടപടികൾ അവസാനിപ്പിച്ച് തിരിച്ചു പോയി.

LEAVE A REPLY

Please enter your comment!
Please enter your name here