കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഘോടാ പട്ടേലിനെ ലക്ഷദ്വീപ് എം.പി അഡ്വ ഹംദുള്ളാ സഈദ് പൊന്നാട അണിയിച്ച് ആദരിച്ചതിൽ വ്യാപക പ്രതിഷേധം ശക്തമാകുന്നു. കവരത്തിയിലും അമിനിയിലും എൻ.സി.പി(എസ്) പ്രവർത്തകർ ഹംദുള്ളാ സഈദിന്റെ കോലം കത്തിച്ചു.

ലക്ഷദ്വീപിലെ ജനങ്ങളെ കുടിയിറക്കാൻ ശ്രമിക്കുന്ന കിരാത ഭരണത്തിന് നേതൃത്വം നൽകുന്നയാളാണ് പ്രഫുൽ ഘോടാ പട്ടേൽ. അദ്ദേഹത്തെ പൊന്നാട അണിയിച്ചതിലൂടെ ഹംദുള്ളാ സഈദ് ലക്ഷദ്വീപിന്റെ ഒറ്റുകാരനായി മാറിയിരിക്കുകയാണ് എന്ന് നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് നേതാവ് ശ്രീ. നിയാസ് ആരോപിച്ചു. പട്ടേലിനൊപ്പം നിന്ന് ലക്ഷദ്വീപിനെ ഒറ്റു കൊടുക്കാനാണ് ഹംദുള്ളാ സഈദ് ഉദ്ദേശിക്കുന്നത് എങ്കിൽ എന്ത് വിലകൊടുത്തും ലക്ഷദ്വീപിലെ ജനങ്ങൾക്ക് സംരക്ഷണം ഉറപ്പു വരുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here