അഗത്തി: ഭൂമി പിടിച്ചെടുക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നീക്കം ജനങ്ങളിൽ ഭീതി പരത്തിയിരിക്കെ ഹൈ ഇക്കോ ടൂറിസമായി ടെന്റ് സിറ്റി പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നു. ടെന്റ് സിറ്റി പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ നിർമ്മാണ സാമഗ്രികൾ അഗത്തിയിൽ എത്തി തുടങ്ങി. കഴിഞ്ഞ ദിവസം അഗത്തിയിൽ എത്തിയ കാർഗോ ബാർജ്ജിലാണ് നിർമ്മാണ സാമഗ്രികൾ എത്തിയത്. പണ്ടാരം ഭൂമിയുമായി ബന്ധപ്പെട്ട കേസുകൾ കോടതികളിൽ നടന്നു കൊണ്ടിരിക്കെ കോടതി തീരുമാനം പോലും വരാൻ കാത്തിരിക്കാതെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള നീക്കങ്ങൾ നടക്കുന്നത്.

പണ്ടാരം ഭൂമി സർക്കാർ ഉടമസ്ഥതയിലുള്ളതാണെന്ന് കാണിച്ചു കൊണ്ട് കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവുകൾ ഭരണകൂടത്തിന്റെ ഫൗൾ പ്ലേയാണെന്ന് മുതിർന്ന സാമൂഹിക പ്രവർത്തകൻ എ.മിസ്ബാഹ് ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞിരുന്നു. ലക്ഷദ്വീപിലെ ജനങ്ങളുടെ കൈവശമുള്ള ഭൂമി ഒരു നഷ്ടപരിഹാരവും നൽകാതെ പിടിച്ചെടുക്കാനുള്ള നീക്കമാണ് ഭരണകൂടം നടത്തുന്നത് എന്ന് അദ്ദേഹം ആരോപിച്ചു. ഗുജറാത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന വിനോദ സഞ്ചാര, ഹോസ്പിറ്റാലിറ്റി സ്ഥാപനമായ പ്രവേഗ് ആണ് ലക്ഷദ്വീപിലെ ഹൈ ഇക്കോ ടെന്റ് സിറ്റി പദ്ധതിയുടെ നിർമ്മാണ കരാർ ഏറ്റെടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here